CMDRF

പാരീസ് ഒളിംപിക്‌സിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാകാന്‍ ചെങ് ഹോഹാവോ

പാരീസ് ഒളിംപിക്‌സിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാകാന്‍ ചെങ് ഹോഹാവോ
പാരീസ് ഒളിംപിക്‌സിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാകാന്‍ ചെങ് ഹോഹാവോ

പാരീസ്: പാരീസ് ഒളിംപിക്‌സിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാകാന്‍ ചെങ് ഹോഹാവോ. സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ മത്സരിക്കുന്ന ചൈനീസ് ബാലികയ്ക്ക് 11 വയസ്സ് മാത്രമാണുള്ളത്. ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപ്യന്‍ കൂടിയാകും ചെങ് ഹോഹാവോ. സ്‌കേറ്റ് ഇനത്തില്‍ മെഡല്‍ നേടിയാല്‍ ഒളിംപിക്‌സ് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കാനും താരത്തിന് കഴിയും. പാരീസ് ഒളിംപിക്സിന്റെ സമാപനദിനമായ ആഗസ്റ്റ് 11നാണ് താരത്തിന്റെ 12-ാം പിറന്നാള്‍.

അതേ സമയം പാരീസ് ഒളിംപിക്‌സിന് ഇനി നാല് നാള്‍ മാത്രമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിന്റെ 33-ാം പതിപ്പാണ് ഇത്തവണത്തേത്. 206 രാജ്യങ്ങളില്‍ നിന്നായി 10714 അത്‌ലറ്റുകള്‍ 32 കായിക ഇനങ്ങളിലായി 329 മെഡല്‍ വിഭാഗങ്ങളില്‍ മത്സരിക്കും.

ഇന്ത്യയില്‍ നിന്നും 16 ഇനങ്ങളിലായി 117 കായിക താരങ്ങള്‍ മത്സരിക്കും. കേരളത്തില്‍ നിന്നും ഏഴ് മലയാളികളാണ് ഇത്തവണ പാരീസിലെത്തുന്നത്. ഇതില്‍ അഞ്ചുപേരും അത്‌ലറ്റിക് വിഭാഗത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ബാക്കി രണ്ട് പേരില്‍ ഒരാള്‍ ഹോക്കിയിലും ഒരാള്‍ ബാഡ്മിന്റണിലുമാണ് മത്സരിക്കുന്നത്.

Top