ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പുതിയ നായകനെ പ്രഖ്യാപിച്ചു. മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായി റുതുരാജ് ഗെയ്ക്ക്വാദിനെയാണ് ചെന്നൈ നിയോഗിച്ചത്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗ് സെറ്റ് ചെയ്യുന്നതിലടക്കം ധോണിയുടെ സഹായമുണ്ടായി.
മത്സരത്തിന് മുമ്പായി ചെന്നൈയെ നയിക്കുന്നത് താനാകുമെന്ന് റുതുരാജ് പറഞ്ഞിരുന്നു. സ്വയം പര്യാപ്തത നേടുകയാണ് തന്റെ ലക്ഷ്യമെന്ന് താരം വ്യക്തമാക്കി. എന്തായാലും ചെന്നൈ ഓപ്പണര്‍ ഒരു പൂര്‍ണ നായകനാകാന്‍ സമയം എടുക്കുമെന്ന് ഉറപ്പ്. കളത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുത്ത് ധോണി ഒപ്പമുണ്ടാകും.