CMDRF

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; വിസ ശരിയാക്കാനായി മുസ്തഫിസൂര്‍ റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക്

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; വിസ ശരിയാക്കാനായി മുസ്തഫിസൂര്‍ റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക്
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; വിസ ശരിയാക്കാനായി മുസ്തഫിസൂര്‍ റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി. ട്വന്റി 20 ലോകകപ്പിന് മുമ്പായി അമേരിക്കയിലേക്കുള്ള വിസ ശരിയാക്കാനായി താരം ബംഗ്ലാദേശിലേക്ക് പോകുകയാണ്. ഇതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അടുത്ത മത്സരം മുസ്തഫിസൂര്‍ റഹ്‌മാന് നഷ്ടമായേക്കും.

സീസണില്‍ ചെന്നൈക്ക് വേണ്ടി നിര്‍ണായക പ്രകടനമാണ് മുസ്തഫിസൂര്‍ പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തി താരം ശ്രദ്ധ നേടി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രണ്ടാം മത്സരത്തില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ 47 റണ്‍സ് വിട്ടുകൊടുത്ത മുസ്തഫിസൂറിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.

എപ്രില്‍ അഞ്ചിന് ഹൈദരാബാദിലാണ് ചെന്നൈ സണ്‍റൈസേഴ്‌സിനെ നേരിടാനൊരുങ്ങുന്നത്. അതിന് ശേഷം എപ്രില്‍ എട്ടിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി സ്വന്തം സ്റ്റേഡിയത്തില്‍ ചെന്നൈ മത്സരത്തിനിറങ്ങും. ഇതിന് മുമ്പായി മുസ്തഫിസൂര്‍ തിരികെയെത്തുമെന്നാണ് സൂചന. എങ്കിലും യാത്രയ്ക്ക് ശേഷം താരത്തെ നേരിട്ട് കളത്തിലിറക്കിയേക്കില്ല.

Top