തമിഴ് നടന്‍ സൂര്യയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് ജയ് ഭീം എന്ന സിനിമയാണ് നടന്‍ സൂര്യയോടുള്ള തന്റെ ഇഷ്ടം കൂടാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത പ്രതികരണത്തില്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് സൂര്യയ്‌ക്കൊപ്പം എടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ജയ് ഭീം എന്ന ഒറ്റചിത്രം മാത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യബോധവും മാറ്റുരയ്ക്കാന്‍ എന്ന് കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല പറയുമ്പോള്‍, എന്താണ് ജയ് ഭീം പ്രമേയം എന്നതും തമിഴകത്തെ ചുട്ട് പൊള്ളിച്ച ആ പോരാട്ടത്തിന് പിന്നിലെ കമ്മ്യൂണിസ്റ്റുകളുടെ ഇടപെടല്‍ എന്തായിരുന്നു എന്നതുകൂടി നാം അറിയേണ്ടതുണ്ട്. ചെന്നിത്തല പറഞ്ഞില്ലെങ്കിലും… അത് ഇപ്പോഴും പ്രസക്തം തന്നെയാണ്.
തമിഴകത്തെ ജാതി ഉച്ചനീചത്വങ്ങളെയും, അതിന്‍മേലുള്ള അക്രമങ്ങളെയും വിഷയമാക്കി 2021-ല്‍ പുറത്തുവന്ന സിനിമയാണ് ”ജയ് ഭീം”. തമിഴ്നാട്ടില്‍ 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അതിക്രമങ്ങളെ എല്ലാ തീഷ്ണതയോടെയുമാണ് തുറന്ന് കാണിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ അമല്‍ദാസ് ചൂണ്ടിക്കാണിച്ചതുപോലെ നീചമായ ഇത്തരം പൈശാചികതകള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഐതിഹാസികമായ ജനകീയ സമരമാണ് സിനിമയുടെ പ്രധാന പ്രതിപാദ്യ വിഷയം. അത് പറയാതെ ഈ സിനിമയെയോ അതിലഭിനയിച്ച താരങ്ങളേയോ വിലയിരുത്താന്‍ കഴിയുകയുമില്ല.
Also Read: രജനികാന്തിനേക്കാൾ ലാളിത്യം നടന്റെ മകൾക്ക്, വീണുപോയത് അങ്ങനെ!
തമിഴ്‌നാട്ടിലെ ഇരുള വിഭാഗത്തില്‍ പെട്ട ആദിവാസി യുവാവ് രാജാക്കണ്ണ് കള്ളക്കേസില്‍ അറസ്റ്റിലാവുന്നതും, പോലീസ് പീഡനമേറ്റ് കൊല്ലപ്പെടുന്നതും ഈ സത്യം വെളിച്ചത്ത് കൊണ്ടുവരാന്‍ അയാളുടെ ഭാര്യ സെന്‍കെനി നടത്തുന്ന നിയമയുദ്ധവുമാണ് സിനിമയുടെ കാതല്‍.
നീതിക്കായുള്ള അവരുടെ പോരാട്ടത്തിന് കോടതിക്ക് പുറത്ത് പിന്തുണയുമായെത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടല്‍ സിനിമയിലും ചൂണ്ടിക്കാണിക്കാന്‍ സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സെന്‍കെനിയുടെ കേസ് ഏറ്റെടുത്ത് വാദിക്കുന്നത് ചന്ദ്രുവെന്ന അഭിഭാഷകനാണ്. ഈ കഥാപാത്രത്തെയാണ് നടന്‍ സൂര്യ അവതരിപ്പിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ ജീവിതത്തില്‍ ചരിത്ര പ്രാധാന്യമുള്ള പല വിധി പ്രസ്താവങ്ങള്‍ നടത്തി ഹൈക്കോടതി ജഡ്ജി വരെയായി തീര്‍ന്ന മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയായ ജസ്റ്റിസ് ചന്ദ്രുവിന്റെ കൂടെ കഥയാണ് ”ജയ് ഭീം”.
Also Read: മഹേഷ് ബാബു നായകനാകുന്ന ‘എസ്എസ്എംബി 29’ ല്‍ രാജമൗലി എ ഐ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന മനുഷ്യത്വ രഹിതമായ ജാതി ഉച്ചനീചത്വങ്ങളെ വളരെ കൃത്യമായി തന്നെ ഈ സിനിമ അടയാളപ്പെടുത്തിയിട്ടുണ്ട്. ജീവിക്കാനൊരു തുണ്ടുഭൂമിയില്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ലഭിക്കാതെ… ഭൂവുടമകളുടെ നിലത്തിലും മറ്റും… അടിമവേല ചെയ്യുന്ന ഇരുളരാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. ഇവരെ കള്ളക്കേസില്‍ കുടുക്കാനും, എണ്ണം തികയ്ക്കാന്‍ ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക് മാറ്റാനും ഹീനമായ പീഡനമുറകള്‍ അഴിച്ചുവിടാനുമെല്ലാം ശ്രമിക്കുന്ന പോലീസ്… സിനിമയിലും വില്ലന്‍മാര്‍ തന്നെയാണ്. അത്തരം കൃത്യങ്ങളെ മൂടിവെക്കാന്‍ പരിശ്രമിക്കുന്ന സംസ്ഥാന ഭരണ നേതൃത്വത്തെയും ”ജയ് ഭീം” തുറന്ന് കാണിക്കുന്നുണ്ട്.
അതിനെതിരായി ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങളെയും കൃത്യമായി തന്നെ സംവിധായകന്‍ അടയാളപ്പെടുത്തുന്നുണ്ട്. കോടതിക്കകത്ത് അഡ്വക്കേറ്റ് ചന്ദ്രു നടത്തുന്ന നിയമ നീക്കങ്ങളില്‍ അതിനാടകീയതയുടെ ഒരംശം പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്. കോടതിക്ക് പുറത്തെ പ്രതിഷേധങ്ങളെ ജനാധിപത്യ വ്യവസ്ഥയ്ക്കകത്ത് നടന്നുപോരുന്ന സമരമാര്‍ഗങ്ങളെന്ന നിലയ്ക്ക് മാത്രമേ ചിത്രീകരിച്ചിട്ടുള്ളു. അതും ഈ ഘട്ടത്തില്‍ ഓര്‍ക്കാതിരിക്കാന്‍ കഴിയുകയില്ല.
”ജയ് ഭീം” എന്ന സിനിമ കേവലമായ സ്വത്വ പ്രകാശനത്തിന്റെ സാഹസികതകളെയോ, നായകന്റെ ഒറ്റയാള്‍ പോരാട്ടങ്ങളെയോ ഊന്നിയുള്ള ജൈത്രയാത്രയല്ല നടത്തിയിരിക്കുന്നത്. മറിച്ച് സംഘടിത ജനത നടത്തുന്ന ജനകീയ സമരങ്ങളിലൂടെയാണ് ഈ സിനിമ കടന്നുപോയിരിക്കുന്നത്.
ഇതേ വിഷയം കൈകാര്യം ചെയ്ത മറ്റു സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യത ”ജയ് ഭീം” ന് ലഭിക്കാഞ്ഞത് സിനിമയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണെന്ന് പറഞ്ഞാല്‍ അതിനുള്ള സാധ്യത എന്തായാലും തള്ളിക്കളയാന്‍ കഴിയുകയില്ല. ഈ ഘട്ടത്തില്‍ അതുകൂടി ഓര്‍മ്മിപ്പിച്ചു എന്നുമാത്രം.
വീഡിയോ കാണാം