മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പ്രതിമയുടെ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് അറസ്റ്റില്‍. ചേതന്‍ പാട്ടീലിനെ ഇന്നലെ രാത്രിയാണ് കോലാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിമ തകര്‍ന്നതില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഛത്രപതി ശിവജി പ്രതിമയുടെ ശില്‍പി ജയദീപ് ആപ്തെ ഇപ്പോഴും ഒളിവിലാണ്. പ്രതിമ തകര്‍ന്നുവീണത് മുതല്‍ ഇരുവരും ഒളിവിലായിരുന്നു. കോലാപൂര്‍, സിന്ധുദുര്‍ഗ്, താനെ എന്നിവിടങ്ങളില്‍ നിന്നുള്ള അന്വേഷണ സംഘങ്ങള്‍ ഇവര്‍ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇന്നലെ രാത്രിയാണ് പാട്ടീലിനെ പിടികൂടാന്‍ സാധിച്ചത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഓഫായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.