തൈരിനൊപ്പം ചേർത്ത് കഴിക്കാം ചിയാ വിത്തുകൾ

തൈരിനൊപ്പം ചേർത്ത് കഴിക്കാം ചിയാ വിത്തുകൾ

നിരവധി ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് തൈരില്‍ ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നത്. കാരണം ഇവ രണ്ടിലും കാത്സ്യവും, പ്രോട്ടീനും, ഫൈബറും അടങ്ങിയിട്ടുണ്ട്. ചിയാ വിത്ത് ഒമേഗ 3 ഫാറ്റി ആസിഡിന്റെ നല്ലൊരു കലവറയാണ്. തൈരില്‍ ചിയാ വിത്തുകള്‍ ചേര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുന്ന പ്രോബയോട്ടിക് ആണ് തൈര്. അതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അസിഡിറ്റി കുറയ്ക്കുന്നതിനുമെല്ലാം ഇത് ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ചിയാ വിത്തുകളാകട്ടെ ദഹനം സുഗമമാക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഭക്ഷണമാണിത്. ഫൈബര്‍ അടങ്ങിയ ചിയാ വിത്ത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയാനും സഹായിക്കും. ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കുന്നു. തൈരില്‍ ചിയാ വിത്തുകള്‍ ചേര്‍ത്ത് കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. കാത്സ്യം ധാരാളം അടങ്ങിയ തൈര്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയാ വിത്തുകള്‍. ഇവ കഴിക്കുമ്പോള്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്സ്. അതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.

Top