അടിയന്തര കേസുകൾ ഇനി ഇ-മെയിൽ വഴി നൽകണം: ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

ഒരു ഹെെക്കോടതിയിലും ചീഫ് ജസ്റ്റിസാകാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെയാളാണ് സഞ്ജീവ്

അടിയന്തര കേസുകൾ ഇനി ഇ-മെയിൽ വഴി നൽകണം: ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
അടിയന്തര കേസുകൾ ഇനി ഇ-മെയിൽ വഴി നൽകണം: ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

ന്യൂഡൽഹി: അടിയന്തര കേസുകളെല്ലാം ഇനി മുതൽ ഇ-മെയിൽ വഴി നൽകണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. രേഖാമൂലമുള്ള കത്തുകൾ വഴിയോ, ഇ-മെയിൽ വഴിയോ മാത്രമെ അത്തരം കേസുകളിനി പരി​ഗണിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ വാക്കാൽ ആയിരുന്നു ഇത്തരം കേസുകളിൽ വക്കീൽ അഭ്യർഥന നടത്തിയിരുന്നത്. എന്നാൽ ഇനി കാരണങ്ങളടക്കം ബോധിപ്പിച്ച് കത്തുകളോ, ഇ-മെയിലോ അയക്കണം.

‘ഇനി രേഖാമൂലമോ വാക്കാലുള്ളതോ ആയ പരാമർശങ്ങളൊന്നുമില്ല. ഇ-മെയിലുകളോ എഴുതിയ അപേക്ഷകളോ മാത്രമേ സ്വീകരിക്കുകയുള്ളൂ. അടിയന്തര ആവശ്യത്തിന്റെ കാരണങ്ങളും പറയണം’. ചീഫ് ജസ്റ്റിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

Also Read: മുകേഷ് അംബാനിക്ക് പിഴ ചുമത്തൽ; റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി

2025 മെയ് 13വരെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന തുടരുക. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. 2005 ജൂണില്‍ ഡൽഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം, 2006ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 1983 ലാണ് ഡൽഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി തുടക്കം കുറിച്ചത്.

Also Read: ഷാറൂഖ് ഖാന് വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

ഒരു ഹെെക്കോടതിയിലും ചീഫ് ജസ്റ്റിസാകാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെയാളാണ് സഞ്ജീവ്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട്‌ ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അംഗമായിരുന്നു.

Top