CMDRF

മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തുടര്‍ച്ചയായി തിരിച്ചടി

മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തുടര്‍ച്ചയായി തിരിച്ചടി
മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തുടര്‍ച്ചയായി തിരിച്ചടി

ദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തുടര്‍ച്ചയായി തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് സുപ്രിംകോടതി.അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പിന്നീട് പരിഗണിക്കും. അഭിഭാഷകനുമായി കൂടുതല്‍ ദിവസം കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്ന കെജ്രിവാളിന് ഹര്‍ജി റൗസ് അവന്യു കോടതി തളളി.

വ്യാഴാഴ്ച ഈദുല്‍ ഫിത്തറും വെള്ളിയാഴ്ച പ്രാദേശിക അവധിയുമായതിനാല്‍ ഇനി തിങ്കളാഴ്ച മാത്രമേ സുപ്രിം കോടതി പ്രവര്‍ത്തിക്കൂ. കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നത് അറസ്റ്റിന് കാരണമായിട്ടുണ്ട് എന്നും ഹൈ കോടതി വിധി യില്‍ പറയുന്നുണ്ട്. അഭിഭാഷകനുമായി കൂടുതല്‍ ദിവസം കൂടിക്കാഴ്ചയ്ക്ക് അനുമതി വേണമെന്ന കെജ്രിവാളിന്റെ ഹര്‍ജി റൗസ് അവന്യു കോടതി തളളി.
കോടതിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടിയേറ്റ പശ്ചാത്തലത്തില്‍ കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ബിജെപി ശക്തമാക്കി.

ഡല്‍ഹി മദ്യനയ കേസിലെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈ ക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി രാവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ വിഷയം ഉന്നയിച്ചു. എന്നാല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല.

Top