CMDRF

എല്‍.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്

എല്‍.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്
എല്‍.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കള്‍ ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ പത്തിന് കാക്കൂരിലെ എല്‍.ഡി.എഫ് പൊതുയോഗമാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി.

കൊടുവള്ളിയിലെയും, കുണ്ടായിത്തോടിലെയും എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. സി.പി.എം പി.ബി അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ തപന്‍സെന്‍ വടകരയിലും പേരാമ്പ്രയിലും ചേമഞ്ചേരിയിലും എല്‍.ഡി.എഫ് റാലികളില്‍ പങ്കെടുക്കും.

Top