മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍

വയനാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി, ഉടന്‍ തന്നെ അവലോകന യോഗം ചേരും. തുടര്‍ന്ന് 11.30 ന് സര്‍വകക്ഷിയോഗം നടത്താനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും ഡി ജി പി യും സ്ഥലത്തെത്തിയിട്ടുണ്ട്.

ദുരന്ത ഭൂമിയില്‍ വ്യാപക തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തിരച്ചിലിനായി കൂടുതല്‍ ഉപകരണങ്ങളും സന്നാഹങ്ങളും ഇന്നെത്തും. തെര്‍മ്മല്‍ ഇമേജ് സംവിധാനം ഉപയോഗിച്ചും പരിശോധന നടത്തും. ഉരുള്‍പൊട്ടലില്‍ മരണം 267 ആയി, 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. തകര്‍ന്ന വീടുകളില്‍ കൂടുതല്‍പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം. മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. അതേ സമയം ബെയ്ലി പാലം നിര്‍മ്മാണം ഊര്‍ജിതമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഉച്ചയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം തുറന്നു നല്‍കും.

Top