ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ആണ് വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കൂടിക്കാഴ്ച നടത്തിയത്. വയനാടിന്റെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. 2000 കോടിയുടെ അടിയന്തര സഹായം മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നാണ് സൂചന.
also read: ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പരാതി നല്‍കി ജൂനിയര്‍ ആര്‍ടിസ്റ്റ്
മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയന്‍ ഡല്‍ഹിയില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിന്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.