CMDRF

കേന്ദ്രസര്‍ക്കാരിന്റെ വൈരാഗ്യ സമീപനം കൊണ്ടാണ് ക്ഷേമപെന്‍ഷന് തടസം നേരിട്ടത്: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ വൈരാഗ്യ സമീപനം കൊണ്ടാണ് ക്ഷേമപെന്‍ഷന് തടസം നേരിട്ടത്: മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാരിന്റെ വൈരാഗ്യ സമീപനം കൊണ്ടാണ് ക്ഷേമപെന്‍ഷന് തടസം നേരിട്ടത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂല തരംഗം അലയടിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ ആരംഭിക്കുന്നത് 45 രൂപ കര്‍ഷക പെന്‍ഷന്‍ നല്‍കികൊണ്ടായിരുന്നു. ക്ഷേമപെന്‍ഷന്‍ 600 രൂപ കുടിശ്ശിക വരുത്തി യുഡിഎഫ് പടിയിറങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കുടിശ്ശിക കൊടുത്ത് തീര്‍ത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിന് ഇത്ര പെന്‍ഷന്‍ നല്‍കുന്നുവെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നത്, കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്ക്കുന്നു. സാാമൂഹിക പെന്‍ഷന്‍ വേണ്ടെന്ന് ബിജെപി സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാന്‍ മനസില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ വൈരാഗ്യ സമീപനം കൊണ്ടാണ് ക്ഷേമപെന്‍ഷന് തടസം നേരിട്ടത്. ബിജെപിയുടെ പകയും കോണ്‍ഗ്രസിന്റെ ചതിയും നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ക്ഷേമപെന്‍ഷന്‍ തകര്‍ത്ത് കളയാമെന്ന് ചിന്തിക്കേണ്ട, ഉത്സവകാലത്ത് പെന്‍ഷന്‍ കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മാസവും പെന്‍ഷന്‍ നല്‍കുന്നു.
കോണ്‍ഗ്രസും പ്രതിപക്ഷനേതാവും കേന്ദ്രത്തിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരങ്ങളുടെ കൂടെ നില്‍ക്കുന്നില്ല.കേന്ദ്രത്തിന്റെ പക ഒരു ഭാഗത്ത് കോണ്‍ഗ്രസിന്റെ ചതി മറുഭാഗത്ത്. ഈ പ്രശ്നങ്ങളുടെ പ്രതിസന്ധി നമ്മുടെ നാട് നേരിടുകയാണ്. അതിനെ അതിജീവിച്ചാണ് മുന്നോട്ട് പോകേണ്ടത്. അതിനെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top