‘മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല’; മുഖ്യമന്ത്രി

സേനയിലെ പുഴുക്കു ത്തുക്കളെ സേനയിൽ നിന്നു ഒഴിവാക്കി, ഇത്തരക്കാരെ സർവീസിൽ വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്

‘മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല’; മുഖ്യമന്ത്രി
‘മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല’; മുഖ്യമന്ത്രി

കോട്ടയം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു, എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു.

ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലിസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും, അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കാതെ പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ് പൊലിസ് സേനയിൽ ഉള്ളവരെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർക്കെതിരെയും മുഖം നോക്കാതെ നടപടി എടുക്കാൻ പൊലിസിന് ആരെയും ഭയപ്പെടേണ്ടതില്ല എന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.

Also Read: പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി

കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. വേദിയിൽ എഡിജിപിയും എത്തിയിട്ടുണ്ട്. മുൻ കാലത്ത് മർദ്ദന ഉപകരണങ്ങൾ ആയിരുന്നു പൊലീസ്. അതിൽ നിന്നു ജനസേവകരായി പൊലീസ് മാറി. പുരോഗമന സർക്കാരുകൾ അതിന് വഴി ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന കേരളത്തിലെ പൊലിസ് ആണ്. നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ എവിടെയും ക്രമ സമാധാന പ്രശ്നങ്ങൾ ഇല്ല. സമാധാന അന്തരീക്ഷം നിലനിർത്താൻ പൊലിസ് സേന മുഖ്യ പങ്ക് വഹിക്കുന്നു. കുറ്റകൃത്യങ്ങൾ വേഗത്തിൽ തെളിയിക്കാൻ പൊലിസിന് കഴിയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ വേഗം തെളിയിക്കുന്നു. എത്ര ഉന്നതൻ ആയാലും മുഖം നോക്കാതെ പൊലിസ് നടപടി എടുക്കുന്നു.

Also Read: മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം ​ഗൗരവതരം; എഡിജിപിക്കെതിരെ ബിനോയ് വിശ്വം

ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലും പൊലിസിന് വിലങ്ങുതടി ആകുന്നില്ല. ഇത്തരം മാറ്റങ്ങൾക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. ഇവരാണ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നത്. ഇവരെ കുറിച്ച് സർക്കാരിന് വിവരമുണ്ട്.

സേനയിലെ പുഴുക്കുത്തുക്കളെ സേനയിൽ നിന്നു ഒഴിവാക്കി. ഇത്തരക്കാരെ സർവീസിൽ വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്. 108 പേരെ കഴിഞ്ഞ കാലയളവിൽ പുറത്താക്കി. ഈ നടപടി ഇനിയും തുടരും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകും. നിങ്ങൾ മുന്നിൽ വരുന്ന വിഷയങ്ങളിൽ മനുഷ്യത്വവും നീതിയുമാണ് പൊലിസ് ഉയർത്തി പിടിക്കേണ്ടത്. മനുഷ്യത്വവും നീതിയും പൊലിസ് ഉയർത്തണം.

സ്വതന്ത്രവും നീതിപൂർവമായി പ്രവർത്തിക്കാൻ ഇവർക്ക് കഴിയണം. ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ കൂടുതലായി പൊലിസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉള്ള പ്രവർത്തനം അവരിൽ നിന്നും സർക്കാർ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Top