കൽപറ്റ: മുനമ്പം വഖഫ് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം വഖഫ് ഭൂമി പ്രശ്നം ചിലർ വലിയ തോതിൽ സർക്കാരിനെതിരെ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൽപറ്റയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി മുനമ്പത്ത് താമസിക്കുന്നവർക്കൊപ്പമാണ് സർക്കാർ. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ഇടപെടേണ്ട കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുനമ്പം വഖഫ് വിഷയം സർക്കാറിനെതിരെ ഉപയോഗിക്കുന്നതിന് ആയുസില്ല. സർക്കാർ അതാത് പ്രദേശത്തെ ജനങ്ങളോടും പാവപ്പെട്ടവരുടെയും ഒപ്പമാണെന്നും അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.