ബെംഗുളുരു: കര്‍ണാടകയില്‍ നിര്‍മ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെ പാക്കറ്റിലും മാതൃഭാഷയായ കന്നഡയില്‍ ലേബല്‍ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ. വെള്ളിയാഴ്ച നടന്ന കന്നഡ രാജ്യോത്സവ ആഘോഷപരിപാടിയിലാണ് ഈ പ്രസ്താവന. ഇംഗ്ലീഷ് ഭാഷയാണ് കര്‍ണാടകയിലെ സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഇപ്പോള്‍ നിര്‍മ്മിക്കുന്ന ചരക്കുകളുടേയും സാധനങ്ങളുടേയും പാക്കറ്റില്‍ ഉള്ളത്.
ALSO READ: നവംബര്‍ 1 തമിഴ്നാട് ദിനമാക്കണമെന്ന് വിജയിയും ,രക്തസാക്ഷിയായവരുടെ ദിനമെന്ന് സ്റ്റാലിനും
ഇനി മുതല്‍ അതെല്ലാം കന്നഡയിലാക്കാനുള്ള ലക്ഷ്യത്തിനായി പരിശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദിവസേന കന്നഡ ഭാഷ ഉപയോഗിക്കുന്ന വിധത്തില്‍ കര്‍ണാടകയില്‍ ഭാഷയ്ക്കായി അന്തരീക്ഷമൊരുക്കുമെന്നും ഇത് ഭാഷയ്ക്ക് നല്‍ക്കുന്ന ആദരവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യോത്സവ ആഘോഷപരിപാടിയില്‍ 69 പേര്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.