CMDRF

അന്തരിച്ച കെ. വി രാമകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

അന്തരിച്ച കെ. വി രാമകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
അന്തരിച്ച കെ. വി രാമകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

പാലക്കാട്: അന്തരിച്ച സി പി ഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷക സംഘം മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ. വി രാമകൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെവിആറിന്റെ ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയാണ് മുഖ്യമന്ത്രി കെവിആറിന്റെ പാലക്കാട് കണ്ണാടിയിലെ വീട്ടില്‍ എത്തിയത്.

സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, സിപിഐ എം പ്രാദേശിക നേതാക്കളും മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ ഇഷാനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. പാലക്കാട് ലോക്‌സഭാ മണ്ഡലം ഇടതു സ്ഥാനാര്‍ഥി എ. വിജയരാഘവന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം കഴിഞ്ഞാണ് കെ വി ആറിന്റെ വീട്ടിലെത്തിയത്. പാലക്കാട്ടെ ഇടതുപക്ഷ കര്‍ഷക പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കരുത്തനായ നേതൃത്വം വഹിച്ച കെ വി രാമകൃഷ്ണന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്.

Top