‘ദുരന്തബാധിതര്‍ക്കായി സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കി ഓണം അര്‍ത്ഥവത്താക്കാം’; മുഖ്യമന്ത്രിയുടെ ഓണസന്ദേശം

ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്ന് മുഖ്യമന്ത്രി

‘ദുരന്തബാധിതര്‍ക്കായി സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കി ഓണം അര്‍ത്ഥവത്താക്കാം’; മുഖ്യമന്ത്രിയുടെ ഓണസന്ദേശം
‘ദുരന്തബാധിതര്‍ക്കായി സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കി ഓണം അര്‍ത്ഥവത്താക്കാം’; മുഖ്യമന്ത്രിയുടെ ഓണസന്ദേശം

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഓണം അര്‍ത്ഥവത്താക്കണമെന്ന് മുഖ്യമന്ത്രി. ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള വലിയ പരിശ്രമത്തിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കാന്‍ ‘മാനുഷരെല്ലാരും ഒന്നു പോലെ’ എന്ന് പഠിപ്പിക്കുന്ന ഓണ സങ്കല്‍പ്പം പ്രചോദനമാവട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top