പരാജയ കാരണം മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം; സിപിഐ യോഗത്തിൽ വിമർശനം

പരാജയ കാരണം മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം; സിപിഐ യോഗത്തിൽ വിമർശനം
പരാജയ കാരണം മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം; സിപിഐ യോഗത്തിൽ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധാർഷ്‌ട്യമാണ് തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വിമർശനം ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി പൗരത്വയോഗങ്ങൾ രാഷ്ട്രീയവിശകല യോഗങ്ങൾ ആകേണ്ടതിനു പകരം അവയൊക്കെ മതയോഗങ്ങളായി മാറി യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം നൽകി.

ന്യൂനപക്ഷമെന്ന പരിഗണനയിലാണ് രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും വിമർശനമുയർന്നു. നവകേരള സദസ്സിലെ ധൂർത്തും ക്ഷേമപെൻഷൻ മുടങ്ങിയതും തിരിച്ചടിയായി. സപ്ലൈകോയുടെ ദുരവസ്‌ഥ ജനങ്ങളെ സർക്കാരിനെതിരാക്കി.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും സംസ്ഥാന മന്ത്രിമാരുടെ പ്രകടനം മോശമാണെന്നും അഭിപ്രായമുയർന്നു. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സിപിഎം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങാനിരിക്കെയാണ് സിപിഐയുടെ വിമർശനം വരുന്നത്.

Top