അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരം

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരം
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരം

കോഴിക്കോട്; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്നു സംശയിച്ചു ചികിത്സയിൽ കഴിയുന്ന ‍കുട്ടിയുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.

ബേബി മെമ്മോറിയലിൽ ചികിത്സയിലുള്ള കുട്ടിയുടെ പരിശോധനാ ഫലം വെള്ളിയാഴ്ച വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൺസൾട്ടന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോക്ടർ അബ്ദുൾ റൗഫ് പറഞ്ഞു.

അതേസമയം, രോഗം സംശയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് ഉറപ്പായെന്നും അബ്ദുൽ റൗഫ് പറഞ്ഞു.

അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഒന്നരമാസത്തിനിടെ മരിച്ചത്. ഫറോക്ക് സ്വദേശിയായ മൃദുൽ (12) ബുധനാഴ്ച രാത്രിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിനിയായ വി.ദക്ഷിണ (13 ), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ് മുൻപ് മരിച്ചത്.

Top