ദരിദ്ര രാജ്യങ്ങൾക്ക് നികുതി രഹിത പ്രവേശനം അനുവദിച്ച് ചൈന

'സീറോ താരീഫിൽ’ ദരിദ്ര രാജ്യങ്ങൾക്ക് ചൈനയുടെ വിപണികളിലേക്ക് പ്രവേശനം അനുവദിച്ചു

ദരിദ്ര രാജ്യങ്ങൾക്ക് നികുതി രഹിത പ്രവേശനം അനുവദിച്ച് ചൈന
ദരിദ്ര രാജ്യങ്ങൾക്ക് നികുതി രഹിത പ്രവേശനം അനുവദിച്ച് ചൈന

ബെയ്ജിങ്: ലോകത്തിലുള്ള ദരിദ്ര രാജ്യങ്ങളുമായുള്ള വ്യാപാര തടസ്സങ്ങൾ നീക്കാനൊരുങ്ങി ചൈന. ഇതി​​ന്‍റെ ഭാഗമായി ‘സീറോ താരീഫിൽ’ ദരിദ്ര രാജ്യങ്ങൾക്ക് ചൈനയുടെ വിപണികളിലേക്ക് പ്രവേശനം അനുവദിച്ചു. വികസനം കുറഞ്ഞ ഒരേസമയം ചൈനയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങൾക്കും ഈ വർഷം അവസാന മാസം മുതൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന 100 ശതമാനം ഇനങ്ങൾക്ക് ‘സീറോ താരിഫിൽ’ നിന്നുള്ള പ്രയോജനം ലഭിക്കുമെന്ന് സ്റ്റേറ്റ് കൗൺസിലി​ന്‍റെ ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ പ്രഖ്യാപിച്ചു. നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ് ഉയർന്ന നികുതി പ്രഖ്യാപനങ്ങളുമായി വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പാണ് ചൈനയുടെ തന്ത്രപരമായ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്.

ഈ നീക്കം ചൈന ഇതിനകം ആധിപത്യം ഉറപ്പിച്ച രാജ്യത്തി​ന്‍റെ ചില ഭാഗങ്ങളിൽ ആഗോള വ്യാപാരത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നും, ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ നിന്നുള്ള കപ്പൽ ഗതാഗത ചെലവ് കുറക്കുമെന്നും പ്രതീക്ഷിക്കുന്നു.

Also Read : ഡബ്ലു.ഡബ്ല്യു.ഇ മുൻ സി.ഇ.ഒ ലിൻഡ മക്മോഹൻ വിദ്യാഭ്യാസ മേധാവി

‘സീറോ താരിഫ്’ പ്രഖ്യാപനത്തോടെ പ്രയോജനം ലഭിക്കുന്നവയിൽ 33 ആഫ്രിക്കൻ രാജ്യങ്ങൾ, കൂടാതെ മിഡിൽ ഈസ്റ്റിലെ യെമൻ, ദക്ഷിണ പസഫിക്കിലെ കിരിബാതിയും സോളമൻ ദ്വീപുകളും, ഏഷ്യയിലെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കംബോഡിയ, ലാവോസ്, മ്യാൻമർ, നേപ്പാൾ, കിഴക്കൻ തിമോർ എന്നിവയും ഉൾപ്പെടും.

‘ചൈനയുടെ ഈ പുതിയ വിപണി മാറ്റത്തെ ആഫ്രിക്കക്കുള്ള അവസരമാക്കി മാറ്റാൻ സഹായിക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് പറഞ്ഞു. ഇത്തരമൊരു നടപടി കൈക്കൊള്ളുന്ന ആദ്യത്തെ പ്രധാന വികസ്വര രാജ്യവും സമ്പദ്‌വ്യവസ്ഥയുമാണ് ചൈനയെന്നും, ഇത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെ വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യത്തിൽനിന്ന് ആളുകളെ പുറത്തുകടക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top