CMDRF

ചൈനയും മാല ദ്വീപും പുതിയ കരാറില്‍ ഒപ്പുവച്ചു

വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും കരാര്‍ സഹായിക്കുമെന്ന് ചൈനയുടെ സെന്‍ട്രല്‍ ബാങ്ക്

ചൈനയും മാല ദ്വീപും പുതിയ കരാറില്‍ ഒപ്പുവച്ചു
ചൈനയും മാല ദ്വീപും പുതിയ കരാറില്‍ ഒപ്പുവച്ചു

ബീജിംഗ്: ചൈനയും മാല ദ്വീപും പുതിയ കരാറില്‍ ഒപ്പുവച്ചു. കടക്കെണിയിലായ രാജ്യത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള കരാറിലാണ് ചൈനയും മാല ദ്വീപും ഒപ്പുവച്ചത്. വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും കരാര്‍ സഹായിക്കുമെന്ന് ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും മാല ദ്വീപിലെ സാമ്പത്തിക വികസന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം പ്രകാരം ചൈനയെയും മാലെയെയും നേരിട്ടുള്ള നിക്ഷേപം വര്‍ധിപ്പിക്കാനും കറന്റ് അക്കൗണ്ട് ഇടപാടുകള്‍ക്ക് പ്രാദേശിക കറന്‍സി അനുവദിക്കാനും അനുവദിക്കുന്നു. കരാറിനെക്കുറിച്ച് ചൈന മറ്റൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ഇതിനകം തന്നെ വന്‍ കടബാധ്യത നേരിടുന്ന മാലദ്വീപ്, തിരിച്ചടവ് മുടക്കം ഒഴിവാക്കാന്‍ ബുദ്ധിമുട്ടുകയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച് മാലിദ്വീപുമായി സജീവമായ ആശയവിനിമയം നടത്തുന്നുണ്ടെന്നും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുമെന്നും ചൈന അറിയിച്ചു. മാലിദ്വീപിന്റെ സാമ്പത്തിക സാമൂഹിക വികസനത്തിന് ചൈന പിന്തുണയും സഹായവും നല്‍കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു.

ലോകബാങ്കിന്റെ കണക്കനുസരിച്ച്, ചൈനയാണ് മാല ദ്വീപിന്റെ ഏറ്റവും വലിയ വായ്പാദാതാവ്. ചൈനയുമായുള്ള ദ്വീപിന്റെ സാമ്പത്തിക ഇടപാട് 1.3 ബില്യണ്‍ ഡോളറിന് മുകളിലായി. അടുത്ത മാസം നല്‍കേണ്ട 25 മില്യണ്‍ ഡോളര്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തില്ലെന്ന് മാലിദ്വീപ് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു.

Top