കടലില്‍ നിര്‍ത്തിയിട്ട കപ്പലില്‍ നിന്ന് വിക്ഷേപണം: 8 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ചൈന

ഷാന്‍ഡോങ് പ്രവിശ്യയുടെ തീരത്തെ ഹായങ് സീ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം

കടലില്‍ നിര്‍ത്തിയിട്ട കപ്പലില്‍ നിന്ന് വിക്ഷേപണം: 8 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ചൈന
കടലില്‍ നിര്‍ത്തിയിട്ട കപ്പലില്‍ നിന്ന് വിക്ഷേപണം: 8 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ചൈന

ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര ശക്തികളിലൊന്നാണ് ചൈന. സമുദ്രത്തിന് നടുവില്‍ ഒരു കപ്പലില്‍ സ്ഥാപിച്ച വിക്ഷേപണത്തറയില്‍ നിന്ന് എട്ട് ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിക്ഷേപിച്ചിരിക്കുകയാണ് ചൈന ഇപ്പോൾ.

ALSO READ: കൗമാരക്കാർക്ക് നിയന്ത്രണവുമായി മെറ്റ

ഷാന്‍ഡോങ് പ്രവിശ്യയുടെ തീരത്തെ ഹായങ് സീ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം നടത്തിയത്. ജൈലോങ്-3 ( സ്മാര്‍ട് ഡ്രാഗണ്‍-3) റോക്കറ്റാണ് വിക്ഷേപിച്ചത്. ഈ റോക്കറ്റിന്റെ വിജയകരമായ രണ്ടാമത്തെ വിക്ഷേപണമാണിത്. ചൈനീസ് എയറോസ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി കോര്‍പറേഷന്‍ (സി.എ.എസ്.സി.) ആണ് ഖര ഇന്ധനം ഉപയോഗിച്ചുകൊണ്ടുള്ള ഈ റോക്കറ്റ് വികസിപ്പിച്ചത്.

ട്യാൻയി 41, എക്‌സ്എസ്ഡി-15, എക്‌സ്എസ്ഡി-21, എക്‌സ്എസ്ഡി-22, യുക്‌സിങ്-2-05, ഫുഡാന്‍-1 ഉള്‍പ്പടെ എട്ട് ഉപഗ്രഹങ്ങളാണ് നിലവിൽ വിക്ഷേപിച്ചിട്ടുള്ളത്. ഭൗമ നിരീക്ഷണം, ആശയവിനിമയം, ശാസ്ത്രഗവേഷണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കുള്ളതാണ് ഈ റോക്കറ്റുകള്‍.

Top