CMDRF

ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ മിസൈൽ പരീക്ഷണം നടന്നതായി റിപ്പോർട്ട്

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്

ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ മിസൈൽ പരീക്ഷണം നടന്നതായി റിപ്പോർട്ട്
ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ മിസൈൽ പരീക്ഷണം നടന്നതായി റിപ്പോർട്ട്

ന്ത്യൻ അതിർത്തിയിൽ പുതിയ കരുനീക്കങ്ങളുമായി ചൈന സജീവമായിരിക്കുന്നതായി ചൈനീസ് മാധ്യമ റിപ്പോർട്ട്. കാരക്കോറം പീഠഭൂമിയിൽ ചൈന മിസൈൽ പരീക്ഷണം നടത്തിയതായാണ് വിവരം. ചൈനയും ഇന്ത്യയും ബീജിങ്ങിൽ അതിർത്തി വിഷയത്തിൽ 31ാ മത് കൂടിക്കാഴ്ച നടത്തിയ അതേദിവസം തന്നെയാണ് ചൈനീസ് മാധ്യമം മിസൈൽ പരീക്ഷണം റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് വിദഗ്ധർ ഈ നീക്കത്തെ കാണുന്നത്.

Also Read: ചൈനയുടെ സൈനിക നവീകരണത്തിൽ വീർപ്പുമുട്ടുന്ന അമേരിക്ക

പരീക്ഷണം നടന്നതെവിടെയെന്ന കൃത്യമായ വിവരം പുറത്തു വിട്ടിട്ടില്ലെങ്കിലും അതിർത്തിയോടുള്ള സാമീപ്യം പ്രതിരോധ തന്ത്രത്തി​ന്‍റെ ഭാഗമാണെന്ന് വിശകലന വിദഗ്ധർ കരുതുന്നതായി ചൈനീസ് മാധ്യമമായ സൗത്ത് ​ചൈന മോണിങ് പോസ്റ്റ് പറഞ്ഞു.

ഇന്ത്യയുടെ ആയുധശേഖരത്തെ വെല്ലുവിളിക്കുന്ന ചൈനയുടെ ശക്തി പ്രകടനമായാണ് 17,390 അടി ഉയരത്തിൽ സബ്‌സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തെ വിദഗ്ധർ കാണുന്നത്. 2020ലെ ഗാൽവാൻ ഏറ്റുമുട്ടലുകളും ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നങ്ങളും മുതൽ അതിർത്തി പീഠഭൂമി മേഖലയിൽ ചൈന ഇത്തരം ആയുധ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും സൗത്ത് ​ചൈന മോണിങ് പോസ്റ്റ് പറഞ്ഞു.

Top