CMDRF

തീരുവയില്‍ തിരിച്ചടിച്ച് ചൈന; യൂറോപ്യന്‍ ബ്രാന്‍ഡിക്ക് താരിഫ്

തീരുവയില്‍ തിരിച്ചടിച്ച് ചൈന; യൂറോപ്യന്‍ ബ്രാന്‍ഡിക്ക് താരിഫ്
തീരുവയില്‍ തിരിച്ചടിച്ച് ചൈന; യൂറോപ്യന്‍ ബ്രാന്‍ഡിക്ക് താരിഫ്

ചൈനീസ് വാഹനങ്ങൾക്ക് തീരുവ ഏര്‍പ്പെടുത്താന്‍ ഭൂരിഭാഗം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തീരുമാനിച്ചതിന് പിന്നാലെ, അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈന. യൂറോപ്യന്‍ ബ്രാന്‍ഡിക്ക് താരിഫ് ചുമത്തിയാണ് ചൈന തിരിച്ചടി നല്‍കിയത്. റെമി മാര്‍ട്ടിനും മറ്റ് യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ക്കും 30.6% മുതല്‍ 39% വരെ താല്‍ക്കാലിക താരിഫ് ആണ് ചൈന ചുമത്തിയത്. ഇതോടെ യൂറോപ്യന്‍ ബ്രാന്‍ഡികള്‍ കുടിക്കാന്‍ ചൈനീസ് മദ്യപാനികള്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.

ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 35.3 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താനാണ് ഭൂരിഭാഗം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തീരുമാനിച്ചത്. താരിഫ് കുറയ്ക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ മാസം അവസാനം യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടക്കാനിരിക്കേ, യൂറോപ്യന്‍ ബ്രാന്‍ഡികള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്താനുള്ള ചൈനയുടെ തീരുമാനം യോഗത്തില്‍ ചൈനയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള അവസരം ഉണ്ടാക്കിയേക്കും .

Top