ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് വാങ് യി

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് വാങ് യി
ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് വാങ് യി

ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി ആവശ്യപ്പെട്ടു. വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ചൈനയുടെ മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഒക്ടോബറില്‍ ധാരണയിലെത്തിയതിന് ശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

Also Read:അമേരിക്കയ്ക്ക് നേരെ ആണവായുധം പ്രയോഗിക്കും, നിർണ്ണായക തീരുമാനത്തിന് അംഗികാരം നൽകി റഷ്യ

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ചാണ് ജയശങ്കറും വാങ്ങും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇരു നേതാക്കളും ബ്രസീലിലെത്തിയത്. ജി20 ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതിന്റെ പുരോഗതിയും മറ്റ് ആഗോള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചൈനയുടെയും ഇന്ത്യയുടെയും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ‘കൂടുതല്‍ പരസ്പര വിശ്വാസത്തിന്റെയും സംശയം കുറയുന്നതിന്റെയും’ ആവശ്യകതയെക്കുറിച്ചും ചൈനീസ് വിദേശകാര്യമന്ത്രി സംസാരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

Top