ചൈനയുടെ കോണ്‍സല്‍ ജനറലിനെ പുറത്താക്കി യുഎസ്

കോടതി രേഖകള്‍ പ്രകാരം, സംസ്ഥാന സര്‍ക്കാരിലെ അവരുടെ ഭരണകാലത്ത് സണ്‍ ചൈനീസ് താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി

ചൈനയുടെ കോണ്‍സല്‍ ജനറലിനെ പുറത്താക്കി യുഎസ്
ചൈനയുടെ കോണ്‍സല്‍ ജനറലിനെ പുറത്താക്കി യുഎസ്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ചൈനയുടെ കോണ്‍സല്‍ ജനറലിനെ യുഎസ് പുറത്താക്കി. ഗവര്‍ണര്‍ കാതി ഹോച്ചുലിന്റെ മുന്‍ സഹായി വിദേശ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന ആരോപണം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പുറത്താക്കല്‍.

കോണ്‍സല്‍ ജനറലിനെ പുറത്താക്കിയതായി കാതി ഹോച്ചുല്‍ തന്നെയാണ് അറിയിച്ചത്.’ചൈനയില്‍ നിന്നും ന്യൂയോര്‍ക്ക് മിഷനില്‍ നിന്നും കോണ്‍സല്‍ ജനറലിനെ പുറത്താക്കാനുള്ള ആഗ്രഹം ഞാന്‍ അറിയിച്ചിട്ടുണ്ട്, കോണ്‍സല്‍ ജനറല്‍ ഇപ്പോള്‍ ന്യൂയോര്‍ക്ക് മിഷനില്‍ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും’ ഹോച്ചുല്‍ പറഞ്ഞു.

Also Read: സാങ്കേതിക തകരാർ, എയർ ഇന്ത്യ വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിങ്

കാതി ഹോച്ചുളിന്റെ സഹായിയായ ലിന്‍ഡ സണ്‍, ഭര്‍ത്താവ് ക്രിസ്റ്റഫര്‍ ഹു എന്നിവര്‍ കുറ്റാരോപിതരായതിന് ശേഷമാണ് ചൈനീസ് അംബാസഡറെ പുറത്താക്കാനുള്ള തീരുമാനം. 2012 മുതല്‍ 2023 വരെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവണ്‍മെന്റില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ച ഉദ്യോഗസ്ഥയാണ് ലിന്‍ഡ സണ്‍. 2021 സെപ്റ്റംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് ഹോച്ചുലിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോടതി രേഖകള്‍ പ്രകാരം, സംസ്ഥാന സര്‍ക്കാരിലെ അവരുടെ ഭരണകാലത്ത് സണ്‍ ചൈനീസ് താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. തായ് വാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് അവര്‍ തടയുകയും ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഉദ്യോഗസ്ഥനെ ചൈന സന്ദര്‍ശിക്കാന്‍ സഹായിക്കുകയും ചെയ്തു.

Also Read: ശൈഖ് ഹസീന ഇന്ത്യയിലിരുന്ന് നടത്തുന്ന പരാമർശങ്ങൾ സൗഹൃദപരമല്ലാത്ത സൂചന; മുഹമ്മദ് യൂനുസ്

‘പിആര്‍സി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന) പ്രതിനിധിയുടെയും അഭ്യര്‍ത്ഥന മാനിച്ച്, പിആര്‍സി, സിസിപി എന്നിവയുടെ താല്‍പ്പര്യങ്ങള്‍ക്കായി സണ്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ചൈനീസ് മേലധികാരികളില്‍ നിന്ന് ലഭിച്ച പണം ലോംഗ് ഐലന്‍ഡിലും ഹോണോലുലുവിലും മള്‍ട്ടി മില്യണ്‍ ഡോളര്‍ മാളികകളും ഫെറാറി റോമ സ്‌പോര്‍ട്‌സ് കാറും വാങ്ങാന്‍ സണും ഹൂയും ഉപയോഗിച്ചതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: യുഎസ് തെരഞ്ഞെടുപ്പ്: 54 % സ്ത്രീകൾ കമല ഹാരിസിനെ പിന്തുണയ്ക്കുന്നതായി സർവെ

ചൈനയില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളുള്ള ഹൂവിന് ചൈനീസ് സര്‍ക്കാര്‍ പ്രതിനിധികള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന ഇടപാടുകള്‍ സുഗമമാക്കി. ഫോറിന്‍ ഏജന്റ്‌സ് രജിസ്‌ട്രേഷന്‍ ആക്ട്, വിസ തട്ടിപ്പ്, കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ നിയമലംഘനങ്ങള്‍ക്കും ഗൂഢാലോചന നടത്തിയതിനും സണ്‍ കുറ്റാരോപിതനാണ്.

എന്നാല്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല. സണ്‍ കുറ്റാരോപിതയായതിന് പിന്നാലെ അവര്‍ 2023-ല്‍ ജോലി അവസാനിപ്പിച്ചതായി ഹോച്ചുലിന്റെ ഓഫീസ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.

Top