CMDRF

ചീനാട്രോഫി ഒടിടിയിൽ എത്തി

ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇനി പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക്.

ചീനാട്രോഫി ഒടിടിയിൽ എത്തി
ചീനാട്രോഫി ഒടിടിയിൽ എത്തി

കൊച്ചി: ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്ത ‘ചീനാട്രോഫി’ ഒടിടി റിലീസ് ചെയ്തു. ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഇനി പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക്. 2023 ഡിസംബർ 8നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്തത്. ഫാമിലി എൻ്റർടൈനറായ് ഒരുക്കിയ ചിത്രം പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

പലഹാര കച്ചവടക്കാരനായ് ധ്യാൻ ശ്രീനിവാസൻ എത്തുന്ന ചിത്രത്തിൽ പ്രശസ്ത ഷെഫ് സുരേഷ് പിള്ള സുപ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി, ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Top