ഹസീന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ചൈനീസ് അംബാസഡര്‍

ബംഗ്ലാദേശ്-ചൈന ബന്ധം നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധതയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആവര്‍ത്തിച്ചു

ഹസീന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ചൈനീസ് അംബാസഡര്‍
ഹസീന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ചൈനീസ് അംബാസഡര്‍

ധാക്ക: ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച രാജ്യത്തെ വിദ്യാര്‍ത്ഥികളെ പ്രശംസിച്ച് ബംഗ്ലാദേശിലെ ചൈനീസ് അംബാസഡര്‍ യാവോ വെന്‍. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡര്‍ യാവോ സര്‍ക്കാര്‍ വിരുദ്ധ പ്രസ്ഥാനത്തില്‍ വിദ്യാർത്ഥികളുടെ പങ്കിനെ പ്രശംസിച്ചത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തിന്റെ ഐക്യം, സ്ഥിരത, വികസനം, എന്നിവയുടെ പാതയിലേക്ക് മടങ്ങാന്‍ സംഭാവന നല്‍കാന്‍ ബംഗ്ലാദേശിലെ യുവാക്കളെ യാവോ പ്രോത്സാഹിപ്പിച്ചതായി ചൈനീസ് എംബസി പറഞ്ഞു. അതേസമയം, പ്രതിഷേധത്തിനിടെ പരിക്കേറ്റവരെ ചികിത്സിക്കാന്‍ അടിയന്തര മെഡിക്കല്‍ റെസ്‌ക്യൂ ടീമിനെ അയച്ച് ചൈന നടത്തിയ ഇടപെടലിൽ ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ നന്ദി അറിയിച്ചു.

Also Read: തായ്‌വാൻ തീരത്തിനടുത്ത് ചൈനയുടെ ‘യുദ്ധക്കളി’

ബംഗ്ലാദേശ്-ചൈന ബന്ധം നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധതയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആവര്‍ത്തിച്ചു. ജൂലൈയില്‍ പൊതുമേഖലാ തൊഴില്‍ ക്വാട്ടകള്‍ക്കെതിരായ വിദ്യാര്‍ത്ഥികള്‍ തുടങ്ങിവെച്ച് പ്രക്ഷോഭം രാജ്യവ്യാപകമായി വളര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളില്‍ ആയിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
ബംഗ്ലാദേശിന്റെ സ്വതന്ത്ര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കാലഘട്ടമായിരുന്നു ഈ പ്രക്ഷോഭകാലം.

ഈ അസ്വസ്ഥത ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഓഗസ്റ്റ് ആദ്യം രാജ്യം വിടുന്ന സംഭവങ്ങളിലേക്ക് നയിച്ചു. ഹസീനയെ പുറത്താക്കിയതിനെത്തുടര്‍ന്ന് സമാധാന നോബല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം 23.8 ബില്യണ്‍ ഡോളര്‍ ഉഭയകക്ഷി വ്യാപാരമുള്ള ചൈന ബംഗ്ലാദേശിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ചൈനയുടെ നേതൃത്വത്തിലുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവില്‍ ചേരുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ രാജ്യമായി ബംഗ്ലാദേശ് മാറി.

Top