CMDRF

കൂര്‍ക്ക

കൂര്‍ക്ക
കൂര്‍ക്ക

രോഗ്യകാര്യത്തില്‍ പലരും പഴയ ഭക്ഷണങ്ങളെ ഉപേക്ഷിച്ച് പുതിയവക്ക് സ്ഥലവും സമയവും കൊടുത്തപ്പോഴാണ് രോഗം ഒഴിവാകാതെ കൂടെക്കൂടാന്‍ തുടങ്ങിയത്. പ്രകൃതിയില്‍ നിന്ന് കിട്ടുന്നതല്ലാതെ തന്നെ കൃത്രിമ ചൂടില്‍ വേവിക്കുന്നതും ആരോഗ്യത്തിന് ഹാനീകരമായതുമായ ഭക്ഷണം പല വിധത്തിലാണ് നമ്മള്‍ കഴിക്കുന്നത്. ഇതെല്ലാം ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഭീകരാവസ്ഥകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഉണ്ടാക്കുന്ന രോഗാവസ്ഥകള്‍ക്കും അനാരോഗ്യത്തിനും മരുന്നും ചികിത്സയും കൊണ്ട് ജീവിതം തീര്‍ക്കാന്‍ വിധിക്കപ്പെടുന്നവരാണ് നമ്മളില്‍ പലരും.

എന്നാല്‍ പ്രകൃതി തന്നെ ആരോഗ്യം തുളുമ്പുന്ന ഭക്ഷണങ്ങള്‍ നമുക്ക് മുന്നില്‍ വെക്കുമ്പോള്‍ അതിനെ തള്ളിമാറ്റാതെ ഉപയോഗപ്രദമായ രീതിയില്‍ പാകം ചെയ്ത് ഭക്ഷിച്ച് നോക്കൂ. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണം ചില്ലറയല്ല. പല ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കൂര്‍ക്ക. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളമായി കാണുന്ന ഒരു കിഴങ്ങ് വര്‍ഗ്ഗമാണ് ഇത്. കൂര്‍ക്ക കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്ന് നോക്കാം. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യത്തിനും സഹായിക്കുന്നു കൂര്‍ക്ക.

പലപ്പോഴും വയറിന്റെ അസ്വസ്ഥതക്ക് കാരണം കിഴങ്ങ് വര്‍ഗ്ഗങ്ങളാണ് എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ശരിയായ ഒരു കാര്യമല്ല. കാരണം വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂര്‍ക്ക. ഇത് ഏത് അസ്വസ്ഥതക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറിവെച്ചും മെഴുക്ക് പുരട്ടിയായും ഇത് ഉപയോഗിക്കാവുന്നതാണ്.

ദഹന പ്രശ്നങ്ങള്‍ പലപ്പോഴും പല തരത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കൂര്‍ക്ക. കൂര്‍ക്ക കഴിക്കുന്നത് ഒരിക്കലും നിങ്ങളില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കൂര്‍ക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട.

തൊണ്ട വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തുകൊണ്ടും കൂര്‍ക്ക തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തൊണ്ടയിലെ അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂര്‍ക്കതിളപ്പിച്ച വെള്ളംകൊണ്ട് കവിള്‍ കൊള്ളുന്നത് ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് കൂര്‍ക്ക. കൂര്‍ക്ക ഉപയോഗിച്ച് ശരീരത്തിലെ അണുബാധയെ എല്ലാം ഇല്ലാതാക്കാം. രോഗങ്ങളൊന്നും വരാതെ തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് കൂര്‍ക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി കഴിക്കുന്നത് കൊണ്ടും ആരോഗ്യം നിലനിര്‍ത്താവുന്നതാണ്.

Top