CMDRF

വായ്പ്പാ ആപ്പ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ചൈനീസ് വനിതയ്ക്ക് മടക്ക യാത്രയ്ക്ക് അനുമതിയില്ല

വായ്പ്പാ ആപ്പ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ചൈനീസ് വനിതയ്ക്ക് മടക്ക യാത്രയ്ക്ക് അനുമതിയില്ല
വായ്പ്പാ ആപ്പ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ചൈനീസ് വനിതയ്ക്ക് മടക്ക യാത്രയ്ക്ക് അനുമതിയില്ല

ബെംഗളൂരു: വായ്പ്പാ ആപ്പ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ ചൈനീസ് വനിത അടിയന്തരമായി സ്വദേശയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി വിചാരണ പൂര്‍ത്തിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനീസ് വായ്പ്പാ ആപ് ആയ ‘പവര്‍ ബാങ്ക്’ തട്ടിപ്പുകേസിലെ പ്രതി ഹൂ ഷാവേലിനാണ് (42) 80 വയസ്സുള്ള പിതാവിനു സുഖമില്ലെന്നു ചൂണ്ടിക്കാട്ടി ചൈനയിലേക്കു പോകാന്‍ അനുമതി തേടിയത്. കേരളത്തിലും ഇവര്‍ക്കെതിരെ കേസുണ്ട്. നാട്ടിലേക്കു മടങ്ങാന്‍ കേരള ഹൈക്കോടതി അനുവദിച്ചിട്ടുണ്ടെന്നു വാദിച്ചെങ്കിലും ചൈനയില്‍ വിദേശ പൗരന്‍ കേസില്‍ പ്രതിയായാല്‍ രാജ്യത്തിനു പുറത്തു പോകാനാകുമോ എന്നു ചോദിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരില്‍നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസാണിത്. 2017ല്‍ ഇന്ത്യയിലെത്തിയ ഹൂ ഷാവോലിന്‍ മലയാളിയായ അനസ് അഹമ്മദിനെ വിവാഹം കഴിച്ച് ബെംഗളൂരുവില്‍ താമസിക്കുകയായിരുന്നു ഡിജിറ്റല്‍ പണമിടപാട് ഗേറ്റ് വേയായ റേസര്‍പേ സോഫ്റ്റ് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ഇരുവര്‍ക്കും ജാമ്യം നല്‍കിയ കോടതി രാജ്യംവിടരുതെന്ന് ഉപാധിവച്ചിരുന്നു.

Top