ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ഹൈക്കോടതി വിധി മറികടന്ന് 7 കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനനുമതി നല്‍കിയ ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. മധുസൂദനന്‍ ഉണ്ണിത്താനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മധുസൂദനന്‍ ഉണ്ണിത്താനെ സസ്‌പെന്‍ഡ് ചെയ്തത്

ഇടുക്കിയില്‍ വിവിധ പഞ്ചായത്തുകളിലായി ചട്ടം ലംഘിച്ച് നിര്‍മ്മാണം നടത്തിയ 57 കെട്ടിടങ്ങള്‍ക്കാണ് റവന്യൂ വകുപ്പ് 2023ല്‍ സ്റ്റോപ്പ് നല്‍കിയത്. ഈ കെട്ടിടങ്ങളില്‍ യാതൊരുവിധ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. ഇത് മറികടന്നാണ് ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറി 7 കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കിയിരുന്നത്.

Top