CMDRF

ചിരഞ്ജീവിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘വിശ്വംഭര’ അണിയറയില്‍ ഒരുങ്ങുന്നു

ചിരഞ്ജീവിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘വിശ്വംഭര’ അണിയറയില്‍ ഒരുങ്ങുന്നു
ചിരഞ്ജീവിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘വിശ്വംഭര’ അണിയറയില്‍ ഒരുങ്ങുന്നു

യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിരഞ്ജീവിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘വിശ്വംഭര’ വരുന്നു. ചിത്രത്തില്‍ അഷിക രംഗനാഥ് പ്രധാന വേഷത്തിലെത്തുന്നു എന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

തൃഷ കൃഷ്ണനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളും വേഷമിടുന്നു. വിക്രം, വംശി, പ്രമോദ് എന്നിവരാണ് നിര്‍മാതാക്കള്‍. 2025 ജനുവരി 10ന് ചിത്രം തിയേറ്റയറുകളിലെത്തും. സംഗീതം- എം എം കീരവാണി, ഛായാഗ്രഹണം – ചോട്ടാ കെ നായിഡു, പിആര്‍ഒ – ശബരി.

Top