കൊച്ചി: ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ സിനിമ നാളെ മുതൽ തിയേറ്ററുകളിൽ എത്തും. ‘കള്ളനും ഭഗവതിയും’ എന്ന ഹിറ്റ് ചിത്രത്തിലെ ദേവിയായി വിസ്മയ പ്രകടനം കാഴ്ച വച്ച മോക്ഷയാണ് ‘ചിത്തിനി’യിലും നായികയാവുന്നത്.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരായ അമിത് ചക്കാലക്കലും വിനയ് ഫോർട്ടും നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആരതി നായരും എനാക്ഷിയും വേഷമിടുന്നു . കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ഗണത്തിലൊരുങ്ങുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാർ തുടങ്ങിയ മനോഹര ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായത്.
ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ,പ്രമോദ് വെളിയനാട്, രാജേഷ് ശർമ്മ, ഉണ്ണിരാജ, അനൂപ് ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു, ശിവ ദാമോദർ,വികാസ്, പൗളി വത്സൻ, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.രതീഷ് റാം ആണ് ക്യാമറാമാൻ. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ രഞ്ജിൻ രാജാണ് സംഗീതമൊരുക്കുന്നത്. ജോൺകുട്ടി എഡിറ്റിങ്ങും, രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ : രാജശേഖരൻ.