CMDRF

‘ചിത്തിനി’യുടെ പ്രമോ ഗാനം പുറത്തിറങ്ങി

രമ്യ നമ്പീശനാണ് ഗാനം ആലപിച്ചിരിക്കുന്നത്

‘ചിത്തിനി’യുടെ പ്രമോ ഗാനം പുറത്തിറങ്ങി
‘ചിത്തിനി’യുടെ പ്രമോ ഗാനം പുറത്തിറങ്ങി

സ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്തിനി സിനിമയുടെ പ്രമോ ഗാനം പുറത്തിറങ്ങി. ഇരുള്‍കാടിന്‍റെ എന്ന് തുടങ്ങുന്ന് ഗാനമാണ് ഇറങ്ങിയത്. രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ രമ്യ നമ്പീശനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അമിത്ത് ചക്കാലയ്ക്കല്‍, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊറർ- ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ ചിത്തിനി ബിഗ് ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് ആണ്. സെപ്റ്റംബര്‍ 27 നാണ് ചിത്രത്തിന്‍റെ റിലീസ്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.

കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തൂട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.

Top