മുടിയ്ക്ക് വില്ലനായി ക്ലോറിന്‍ വെള്ളം

മുടിയ്ക്ക് വില്ലനായി ക്ലോറിന്‍ വെള്ളം
മുടിയ്ക്ക് വില്ലനായി ക്ലോറിന്‍ വെള്ളം

മുടിയുടെ ആരോഗ്യ സംരക്ഷണം എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കാരണം ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും മുടിയെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മുടിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ നമ്മുടെ ശ്രദ്ധക്കുറവ് തന്നെയാണ് കാരണം. ഇത്തരം പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നന്നാണ് ക്ലോറിന്‍ വെള്ളത്തില്‍ ദീര്‍ഘനേരം മുടി കഴുകുന്നത്. ഇത് പലപ്പോഴും മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും, മുടിയുടെ പ്രോട്ടീന്‍ ഘടനയെ ദുര്‍ബലപ്പെടുത്തും, കൂടുതല്‍ ദുര്‍ബലവും കുറഞ്ഞ പ്രതിരോധ ശേഷിയുള്ളതുമാക്കുന്നു. ഇത്തരം അവസ്ഥയില്‍ മുടിയുടെ ആരോഗ്യം പതിയെ പതിയെ നശിച്ച് പോവുന്നു. സ്വാഭാവികത നഷ്ടപ്പെടുന്നു പലപ്പോഴും മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. കാരണം മുടി ക്ലോറിന്‍ വെള്ളത്തില്‍ കഴുകുന്നത് വഴി പലപ്പോഴും മുടിയിലെ സ്വാഭാവിക എണ്ണ മയം നീക്കം ചെയ്യപ്പെടുന്നു. ഇത് മുടിയുട തിളക്കവും ആരോഗ്യവും നശിപ്പിക്കുന്നു. ഇതെല്ലാം ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നത് വഴി സംഭവിക്കുന്നതാണ്.

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം. മുടി കെട്ടുപിണയുന്നു മുടി കെട്ടുപിണയുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ക്ലോറിന്‍ വെള്ളം മുടിയെ കെട്ട് വീഴുന്നതിലേക്ക് എത്തിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ മുടി നീളമുള്ളതാണെങ്കില്‍ അത് പലപ്പോഴും മുടി പൊട്ടിപ്പോവുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. തലയോട്ടിയില്‍ ചൊറിച്ചിലുണ്ടാവുന്നത് ഇത്തരത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത് താരന്‍ പോലുള്ള പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കാം. അതുകൊണ്ട് തന്നെ പലപ്പോഴും നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നത് വഴി അത് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ എത്തിക്കുന്നു. ക്ലോറിന്‍ വെള്ളത്തിന്റെ ഉപയോഗം മുടി നിര്‍ജ്ജീവമാക്കുന്നതിനും ഇത് വഴി കാരണമാകുന്നു. മുടിയുടെ ഗന്ധവും പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും മുടിയില്‍ അസുഖകരമായ ദുര്ഗന്ധത്തിന് ക്ലോറിന്‍ വെള്ളത്തിന്റെ ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ പ്രധാനമായും ശ്രെദ്ധിക്കേണ്ട ഒന്നാണ് മുടി കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം എന്ന് പറയുന്നത്. ഇനി ക്ലോറിന്‍ വെള്ളം മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ ,വെള്ളം അല്‍പ്പം നേരം പാത്രങ്ങളില്‍ പിടിച്ചു വെച്ച ശേഷം ഉപയോഗിച്ചാല്‍ മതിയാകും.

Top