CMDRF

കൊക്കോയിലെ ചോക്ലേറ്റ് ബട്ടര്‍

കൊക്കോയിലെ ചോക്ലേറ്റ് ബട്ടര്‍
കൊക്കോയിലെ ചോക്ലേറ്റ് ബട്ടര്‍

ചോക്ലേറ്റ് നിര്‍മ്മിക്കുന്നതിനുള്ള പ്രധാനിയാണ് കൊക്കോ. നിരവധി ആരോഗ്യ ഗുണങ്ങളാണ് കൊക്കോ നല്‍കുന്നത്. ഫ്‌ലേവനോയ്ഡ്, പോളിഫെനോളുകള്‍ എന്നിവയാല്‍ സമ്പന്നമാണ് കൊക്കോ പഴം. കൊക്കോ പതിവായി കഴിക്കുന്നത് ദോഷകരമായ ഘടകങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു. കൊക്കോയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം.കൊക്കോയിലുള്ള ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും രോഗ പ്രതിരോധ ശേഷി നല്‍കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതില്‍ കൊക്കോയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൊക്കോയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ലാവനോളുകള്‍ ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ കൊക്കോ അടങ്ങിയിരിക്കുന്നു. അവശ്യ ധാതുക്കളായ മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് കൊക്കോ പഴം.പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൊക്കോ പഴം കഴിക്കുന്നത് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കും.

കൊക്കോയില്‍ നിന്നാണ് കൊക്കോ ബട്ടര്‍ നിര്‍മിക്കുന്നത്, ചര്മത്തിലെ ജലാംശം മെച്ചപ്പെടുത്തുന്നതിന്റെ പേരില്‍ പ്രശസ്തി നേടിയതാണ്,കൊക്കോ ബട്ടര്‍ ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിന് ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കുകയും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കൊക്കോ ബട്ടര്‍ നിറച്ച ലോഷനുകള്‍, മോയ്സ്ചുറൈസറുകള്‍, ക്രീമുകള്‍, ബോഡി ബട്ടര്‍ എന്നിവ ചര്‍മ്മത്തില്‍ എളുപ്പത്തില്‍ പുരട്ടാം. ഇത് മുഖത്തു പാടുകളും കുരുക്കളും ഉണ്ടാകുന്നത് തടയുകയും വരണ്ടതും ലോലവുമായ ചര്‍മ്മത്തില്‍ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ചുളിവുകളുള്ള ചര്‍മ്മം, നിറവ്യത്യാസം അല്ലെങ്കില്‍ വിണ്ടുകീറിയ ചുണ്ടുകള്‍ എന്നിവ നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍, ചര്‍മ്മ സംരക്ഷണത്തിന് കൊക്കോ ബട്ടര്‍ മികച്ചതാണ്.

Top