ചോക്ലേറ്റുകള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ബീന്‍സിന്റെ വില ഗണ്യമായി വര്‍ധിച്ചതാണ് കാരണം. ഇന്ത്യയില്‍ ഒരു കിലോ കൊക്കോ ബീന്‍സിന്റെ വില ഏകദേശം 150-250 രൂപയില്‍ നിന്ന് 800 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ഐസ്‌ക്രീം നിര്‍മ്മാതാക്കളായ ബാസ്‌കിന്‍ റോബിന്‍സ്, സ്നാക്ക്സ് ബ്രാന്‍ഡായ കെല്ലനോക്ക എന്നിവയുള്‍പ്പെടെയുള്ള പാലുല്‍പ്പന്ന സ്ഥാപനങ്ങളും ഉയര്‍ന്ന കൊക്കോ വിലയുടെ ആഘാതത്തിലാണ്. വലിയ വിലവര്‍ധനയാണിതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.