ഇടുക്കി: ചൊക്രമുടി കയ്യേറ്റത്തിൽ റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി. ദേവികുളം തഹസിൽദാർ ബൈസൺവാലി മുൻ വില്ലേജ് ഓഫീസർ എന്നിവരെ സസ്‌പെൻഡ് ചെയ്യും. ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർക്കും സസ്പെൻഷൻ. കളക്ടർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ നടത്തിയത് ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തിയാണ് നടപടി.