വയനാട്: വയനാട് അട്ടമലയില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് സഹായം എത്തുന്നില്ലെന്ന് പരാതി. വേണ്ടത്ര ഭക്ഷ്യ വസ്തുക്കളില്ലാതെ പട്ടിണിയിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചോലനായ്ക്കര്‍ എന്ന ആദിവാസി വിഭാഗത്തില്‍പെട്ട 28 പേരാണ് പ്രദേശത്തുള്ളത്.
അതുപോലെ തന്നെ വൈദ്യുതിയുടെ അഭാവവും സ്ഥലത്ത് നിലനില്‍ക്കുന്നുണ്ട്. ദുരന്തത്തെ തുടര്‍ന്ന് എറാട്ടുകുന്നില്‍ നിന്നാണ് ഇവരെ അട്ടമലയിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്നും, ആവശ്യമായ സഹായങ്ങള്‍ ഉടനെ എത്തിക്കുമെന്നും വനം മന്ത്രി ഉറപ്പ് നല്‍കി.