തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കിപ്പനി

തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കിപ്പനി
തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കിപ്പനി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.  24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്ക്  ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. 

ഒരു ഡെങ്കിമരണം സംശയിക്കുന്നുണ്ട്.  ഒരു വെസ്റ്റ്നൈൽ മരണവും സംശയിക്കുന്നുണ്ട്. 36 പേർക്ക് H1N1ഉം 14 പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു. 5 മലേറിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

അതേ സമയം, മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ  നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്. 

Top