ഡല്‍ഹി: 50 ഡിഗ്രി കടന്ന് വടക്കേ ഇന്ത്യയിലെ ചൂട്. രാജസ്ഥാനിലെ ചുരു, ഹരിയാനയിലെ സിര്‍സ എന്നീ സ്ഥലങ്ങളില്‍ താപനില 50 ഡിഗ്രി കടന്നു. ഡല്‍ഹിയിലെ മൂന്ന് കാലാവസ്ഥാ സ്റ്റേഷനുകളില്‍ 49 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില രേഖപ്പെടുത്തി. ഐഎംഡിയുടെ റിപ്പോര്‍ട്ട് പ്രകാരം മുങ്കേഷ്പൂരിലും നരേലയിലും 49.9 ഡിഗ്രിയും നജഫ്ഗഢില്‍ 49.8 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില.
ഈ സീസണില്‍ രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. കടുത്ത ചൂടിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ സ്‌കൂളുകളുടെ വേനലവധി നേരത്തെയാക്കി. മെയ് 30 ന് ശേഷം ഉഷ്ണ തരംഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. മെയ് 30ന് ശേഷം പല ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് പ്രവചനം.