കോഴിക്കോട്: വോട്ട് ചെയ്യുന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സിഐസിയുടെ നിര്‍ദേശം. മതവിരുദ്ധ നിലപാടുകള്‍ പ്രോത്സാഹിപ്പിക്കാത്ത പാര്‍ട്ടികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ വോട്ട് നല്‍കണമെന്ന് സിഐസി വ്യക്തമാക്കി. ഇന്ത്യ മുന്നണിക്ക് ശക്തി പകരണമെന്നും സിഐസി നിലപാടെടുത്തു. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കണമെന്നും സിഐസിക്കു കീഴിലെ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉമ്മര്‍ ഫൈസി മുക്കം നടത്തിയ ലീഗ് വിരുദ്ധ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെ സമസ്ത നേതൃത്വം സമവായ ശ്രമഹ്ഹള്‍ തുടരുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിംലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും സമസ്ത നേതാക്കള്‍ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.
സമസ്തയിലെ ഒരു വിഭാഗം ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് സിഐസിയുടെ നിര്‍ദേശം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗിനെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു . നേരത്തേ മസ്ത മുശാവറ അംഗം ഉമ്മര്‍ ഫൈസി മുക്കം ലീഗിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പൊന്നാനിയില്‍ മുസ്്‌ലിം ലീഗിനെതിരെ സമസ്തയുടെ പേരില്‍ ചോദ്യാവലിയടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. ടീം സമസ്ത എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചോദ്യാവലി പ്രചരിച്ചത്.