ഹിമാചലിൽ മുഖ്യമന്ത്രിക്കുള്ള സമൂസ കാണാനില്ല; സിഐഡി അന്വേഷണം പ്രഖ്യാപിച്ചു

സംഭവത്തിൽ ​ഗൂഡാലോചനയുണ്ടെന്നും, സര്‍ക്കാര്‍ വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നും സിഐഡി വിഭാഗം ആരോപിക്കുന്നു

ഹിമാചലിൽ മുഖ്യമന്ത്രിക്കുള്ള സമൂസ കാണാനില്ല; സിഐഡി അന്വേഷണം പ്രഖ്യാപിച്ചു
ഹിമാചലിൽ മുഖ്യമന്ത്രിക്കുള്ള സമൂസ കാണാനില്ല; സിഐഡി അന്വേഷണം പ്രഖ്യാപിച്ചു

ഷിംല: ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനായി കൊണ്ടുവന്ന സമൂസയും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാർ. ഒക്ടോബര്‍ 21നാണ് സംഭവം. ഹിമാചല്‍പ്രദേശ് പൊലീസ് ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ഒരു യോ​ഗത്തിന് എത്തിയ മുഖ്യമന്ത്രി സുഖുവിന് നല്‍കാന്‍ ഹോട്ടലില്‍ നിന്ന് കുറഞ്ഞത് മൂന്ന് പെട്ടി സമൂസകളാണ് കൊണ്ടുവന്നത്.

ഈ സമൂസകള്‍ മുഖ്യമന്ത്രിക്ക് നല്‍കാനായി നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചത്. ഏകോപനത്തിന്റെ അഭാവം കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Also Read: ‘ദ സാത്താനിക് വേഴ്‌സസ്’ നോവലിന്റെ നിരോധനം പിൻവലിച്ചു

മുഖ്യമന്ത്രിക്ക് പകരം ഭക്ഷണം വിളമ്പിയത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണെന്നും ഡെപ്യൂട്ടി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോടും ചോദിക്കാതെ, ലഘുഭക്ഷണം മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിലേക്ക് അയച്ചത് ലേഡി ഇന്‍സ്‌പെക്ടര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിൽ ​ഗൂഡാലോചനയുണ്ടെന്നും, സര്‍ക്കാര്‍ വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നും സിഐഡി വിഭാഗം ആരോപിക്കുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

Top