‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു; മാലിന്യ പുക ശ്വസിച്ച് ശ്വസതടസം

‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു; മാലിന്യ പുക ശ്വസിച്ച് ശ്വസതടസം
‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു; മാലിന്യ പുക ശ്വസിച്ച് ശ്വസതടസം

കൊച്ചി: ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്.

പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തി സമീപവാസികള്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു. എഫ്എസിടി ടൗണ്‍ഷിപ്പിനുള്ളി ലായിരുന്നു സിനിമയ്ക്ക് വേണ്ടി സെറ്റിട്ടത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണയ്ച്ചത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ആരാണ് മാലിന്യം കത്തിച്ചതെന്ന് വ്യക്തമല്ല. പുക ഉയര്‍ന്നതോടെ എഫ്എസിടി അധികൃതര്‍ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ പ്രധാന ഭാ​ഗമായിരുന്ന ഗുരുവായൂര്‍ ക്ഷേത്രം സെറ്റിട്ടാണ് ചിത്രത്തിൽ കാണിച്ചത്. നാല് കോടിയോളം മുടക്കി 45 ദിവസം കൊണ്ടാണ് ചിത്രത്തിന് വേണ്ടി ഈ സെറ്റ് നിർമ്മിച്ചത്.

Top