CMDRF

സിട്രോണ്‍ ബസാള്‍ട്ട് ഓഗസ്റ്റ് രണ്ടിന് ഇന്ത്യയില്‍ എത്തും

സിട്രോണ്‍ ബസാള്‍ട്ട് ഓഗസ്റ്റ് രണ്ടിന് ഇന്ത്യയില്‍ എത്തും
സിട്രോണ്‍ ബസാള്‍ട്ട് ഓഗസ്റ്റ് രണ്ടിന് ഇന്ത്യയില്‍ എത്തും

ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണിന്റെ സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിലുള്ള ബ്രാന്‍ഡിന്റെ നാലാമത്തെ മോഡലായ സിട്രോണ്‍ ബസാള്‍ട്ട്, 2024 ഓഗസ്റ്റ് 2-ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. എങ്കിലും, അതിന്റെ ലോഞ്ച് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന ടാറ്റ കര്‍വ്വിയുമായും ഇടത്തരം എസ്യുവികളുമായും നേരിട്ട് മത്സരിക്കുന്ന കൂപ്പെ എസ്യുവിയാണ് സിട്രോണ്‍ ബസാള്‍ട്ട് . 2025-ന്റെ തുടക്കത്തില്‍ ബസാള്‍ട്ടിന്റെ വൈദ്യുത പതിപ്പും സിട്രോണ്‍ അവതരിപ്പിക്കും.

രണ്ട് ഭാഗങ്ങളുള്ള ഗ്രില്‍, ക്രോം ചെയ്ത ഷെവ്റോണ്‍ ലോഗോ, ഫോക്സ് സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബോണറ്റ് എന്നിങ്ങനെയുള്ള ചില ഡിസൈന്‍ ഘടകങ്ങള്‍ ഇ3 എയര്‍ക്രോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഫ്രണ്ട് ഗ്രില്‍ ഇന്‍സേര്‍ട്ടുകള്‍ക്ക് അല്‍പ്പം വ്യത്യസ്തമായ ഫിനിഷുണ്ട്, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ (ഹാലൊജന്‍ യൂണിറ്റുകള്‍ക്ക് പകരം), വ്യത്യസ്ത ക്ലാഡിംഗുകളുള്ള സ്‌ക്വയര്‍-ഓഫ് വീല്‍ ആര്‍ച്ചുകള്‍, ഇരുവശത്തും പിഞ്ച് ചെയ്ത വിന്‍ഡോ ലൈനും ലഭിക്കുന്നു. സി-പില്ലറിന് വിന്‍ഡോ ലൈനിന്റെ ബ്ലാക്ക്-ഔട്ട് എക്സ്റ്റന്‍ഷന്‍ ഉണ്ട്. പുള്‍-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയതും വലുതുമായ എല്‍ഇഡി സിഗ്‌നേച്ചറുകള്‍ ഉള്ള പുതുതായി രൂപകല്‍പ്പന ചെയ്ത ടെയില്‍ലാമ്പുകള്‍, കറുപ്പും സില്‍വറും ഫിനിഷുള്ള ഡ്യുവല്‍-ടോണ്‍ ബമ്പര്‍ എന്നിവയും ഇതിലുണ്ട്.

ഏകദേശം 4.3 മീറ്റര്‍ നീളമുള്ള സിട്രോണ്‍ ബസാള്‍ട്ടിന് ഇ3 എയര്‍ക്രോസിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. മറ്റ് സി-ക്യൂബ്ഡ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ കൂപ്പെ എസ്യുവിയില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് ഫോള്‍ഡിംഗ് മിററുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയേക്കാം.

കൂപ്പെ എസ്യുവിയില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ യുഎസ്ബി ചാര്‍ജറുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന് ലഭിച്ചേക്കും. മറ്റ് സി-ക്യൂബ്ഡ് മോഡലുകള്‍ക്ക് സമാനമായി 1.2 എല്‍, 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് ബസാള്‍ട്ട് കൂപ്പെ എസ്യുവിയുടെ കരുത്ത് ലഭിക്കുന്നത്. മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള മോട്ടോര്‍, പരമാവധി 110 ബിഎച്ച്പി കരുത്തും 205 എന്‍എം പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

കൂപ്പെ എസ്യുവി സെഗ്മെന്റില്‍, സിട്രോണ്‍ ബസാള്‍ട്ട് വരാനിരിക്കുന്ന ടാറ്റ കര്‍വ്വിക്കെതിരെ നേരിട്ട് മത്സരിക്കും. വിലയുടെ കാര്യത്തില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ടൊയോട്ട ഹൈറൈഡര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, വിഡബ്ല്യു ടൈഗണ്‍, സ്‌കോഡ കുഷാക്ക് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഇടത്തരം എസ്യുവികള്‍ക്കെതിരെയും ഇത് മത്സരിക്കും.

Top