CMDRF

ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണം; ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സിഐടിയു സമരം

ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണം; ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സിഐടിയു സമരം
ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരണം; ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സിഐടിയു സമരം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്‌ കുമാറിന്റെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ തര്‍ണ സംഘടിപ്പിച്ചു. ഗണേഷ്‌കുമാര്‍ എല്‍ഡിഎഫ് മന്ത്രി ആണെന്ന് ഓര്‍ക്കണം. ആവശ്യമെങ്കില്‍ മന്ത്രിയെ തടയും. ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌ക്കരണം അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി.

50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം. കോര്‍പ്പറേറ്റുകള്‍ക്ക് കടന്നുവരാന്‍ മന്ത്രി സാഹചര്യം ഒരുക്കുകയാണ്. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്‌കാരം കേരളത്തില്‍ നടത്താന്‍ എത്തിന് വാശി പിടിക്കുന്നു. ചര്‍ച്ച ചെയ്യാമെന്ന വാക്ക് മന്ത്രി പാലിക്കുന്നില്ല. മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. മന്ത്രിയെ വഴിയില്‍ തടയുമെന്നും സിഐടിയു നേതാക്കള്‍ വ്യക്തമാക്കി.

Top