CMDRF

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു. തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു. നിര്‍ദേശങ്ങളില്‍ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ആണ് പിന്മാറ്റം.

സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും. ഈ മാസം 23നാണ് ചര്‍ച്ച. ചര്‍ച്ചയില്‍ തീരുമാനമായില്ല എങ്കില്‍ മറ്റ് സമരപരിപാടികളിലേക്ക് നീങ്ങും. സെക്രട്ടറിയേറ്റിനു മുന്നില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

Top