റിയാദ്: പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖല സിറ്റി ഫ്ലവറിെൻറ പുതിയ ശാഖ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖഫ്ജിയിൽ പ്രവർത്തനം ആരംഭിക്കുന്നു. കിങ് അബ്ദുൽ അസീസ് സ്ട്രീറ്റിൽ ടെലിമണി-തഹ്‌വീൽ അൽറാജ്ഹിക്ക് സമീപമാണ് ഡിപ്പാർട്ട്‌മെൻറ് സ്റ്റോർ. ബുധനാഴ്ച (ആഗ. 21) വൈകീട്ട് 5.30ന് പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്യും. ഫ്ലീരിയ ഗ്രൂപ്പ് ചെയർമാൻ ഫഹദ് അബ്ദുൽ കരിം അൽ ഗുറൈമീൽ ഉൾപ്പടെ സിറ്റി ഫ്ലവർ മാനേജ്‌മെൻറ് പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും.
സിറ്റി ഫ്ലവറിെൻറ പ്രഥമ എക്‌സ്പ്രസ് ഡിപ്പാർട്ട്‌മെൻറ് സ്റ്റോർ ആണ് അൽ ഖഫ്ജിയിൽ ആരംഭിക്കുന്നതെന്നും മാനേജ്‌മെൻറ് അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് 150 റിയാലിന് സാധനങ്ങൾ വാങ്ങുമ്പോൾ 100 റിയാൽ മാത്രം നൽകിയാൽ മതിയാകും. 50 റിയാൽ ഫ്രീ പർച്ചേസ് ലഭിക്കും. കൂടാതെ എല്ലാ ഡിപ്പാർട്ട്‌മെൻറിലും കില്ലർ ഓഫറും പ്രഖ്യാപിച്ചു. സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായയി ഏറ്റവും മികച്ച ഉത്പ്പന്നങ്ങൾ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫ്ലവറിെൻറ ലക്ഷ്യം.
സൗദിയിലെ എല്ലാ പ്രവിശ്യകളിലും സേവനം ലഭ്യമാക്കുന്നതിെൻറ ഭാഗമാണ് അൽ ഖഫ്ജിയിലെ സിറ്റി ഫ്ലവർ എക്സ്പ്രസ് സ്റ്റോർ. പുരുഷന്മാർക്കുള്ള വിപുലമായ വസ്ത്രശേഖരം, ആരോഗ്യ, സൗന്ദര്യവർധക വസ്തുക്കൾ, ഫാഷൻ ആടയാഭരണങ്ങൾ, ഓഫീസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങൾ, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങൾ, ലോകോത്തര വാച്ചുകൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, ഹോം ലിനൻ തുടങ്ങി അവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെൻറ് അറിയിച്ചു.