സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയ സംഭവം; കേസെടുത്ത് ഡല്‍ഹി പൊലീസ്,മരണം മൂന്നായി

സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയ സംഭവം; കേസെടുത്ത് ഡല്‍ഹി പൊലീസ്,മരണം മൂന്നായി
സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയ സംഭവം; കേസെടുത്ത് ഡല്‍ഹി പൊലീസ്,മരണം മൂന്നായി

ഡല്‍ഹി: ഡല്‍ഹിയിലെ കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. ഡല്‍ഹിയില്‍ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറിയത്. സ്ഥാപനത്തിന്റെ ലൈബ്രറിയാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ലൈബ്രറിയില്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. വെള്ളം കയറുമ്പോള്‍ 30 വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

വിദ്യാര്‍ത്ഥികളാണ് ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തി. വെള്ളം പൂര്‍ണ്ണമായും വറ്റിക്കാന്‍ സമയമെടുക്കുമെന്ന് ദേശീയ ദേശീയ ദുരന്ത നിവാരണ സേന പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മര്‍ലേന നിര്‍ദേശം നല്‍കി. സംഭവത്തില്‍ ആം ആദ്മി സര്‍ക്കാരിന് എതിരെ ബിജെപി രംഗത്ത് വന്നു. സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച് ദേവ പറഞ്ഞു. ഓടകള്‍ ശുചീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വീരേന്ദ്ര സച്ച് ദേവ കുറ്റപ്പെടുത്തി.

Top