ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

വടക്കൻ കശ്മീർ ജില്ലയിലെ ലോലാബിലെ മാർഗി പ്രദേശത്ത് രാത്രി സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്

ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

ഡൽഹി: ജമ്മു കാശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് നേരത്തേ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വടക്കൻ കശ്മീർ ജില്ലയിലെ ലോലാബിലെ മാർഗി പ്രദേശത്ത് രാത്രിയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ദിവസം ബന്ദിപ്പോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന ആരോപണം ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ​ആഭ്യന്തര ശ്രമമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

Top